invest

കൊച്ചി: പോർട്ട്ഫോളിയോ മാനേജ്‌മെന്റ് രംഗത്തുള്ള മോട്ട് ഫിനാൻഷ്യൽ സർവീസസ് 'എമർജിംഗ് മോട്ട് " എന്ന പുതിയ പി.എം.എ ഫണ്ട് ആരംഭിച്ചു. അധികം അറിയപ്പെടാത്തതും ഉന്നത വളർച്ച കൈവരിക്കാൻ പ്രാപ്തിയുള്ളതുമായ കമ്പനികളിലാവും നിക്ഷേപമെന്ന് മോട്ട് ഫിനാൻഷ്യസൽ സർവീസസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ബിജു ജോൺ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

മത്സരക്ഷമതയും ദീർഘവീക്ഷണവുമുള്ള നേതൃത്വവും കാര്യക്ഷമതയുള്ള ചെറുകിട കമ്പനികളെയാണ് നിക്ഷേപത്തിന് കണ്ടെത്തുകയെന്ന് മോട്ട് ഫിനാൻഷ്യൽ സർവീസസസ് എക്‌സിക്യുട്ടീവ് ഡയറക്ടറുമായ സൂരജ് നായർ പറഞ്ഞു.

ചീഫ് ഓപ്പറേറ്റിംഗ് ഓഫസീസർ ഫസൽ, റിസർച്ച് അനലിസ്റ്റ് രാമകൃഷ്ണൻ (രാംകി) എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.