കൊച്ചി: വികസനത്തിന്റെ പേരിൽ കുടിയൊഴിയുന്നവർക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ അധികാരികൾ പിന്നാക്കം പോയതായി വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. അതിരൂപതയുടെ പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

വികാരി ജനറൽമാരായ മാത്യു കല്ലിങ്കൽ, മാത്യു ഇലഞ്ഞിമറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ്, സെക്രട്ടറിമാരായ ഫാ. ഡഗ്ല്‌സ് പിൻഹീറോ, മേരിക്കുട്ടി ജെയിംസ്, ജോസഫ് ജൂഡ്, ഫാ. സ്റ്റാൻലി മാതിരപ്പള്ളി, ഫാ. ഫ്രാൻസിസ് താന്നിക്കപ്പറമ്പിൽ, ഫാ. ആന്റണി വാലുമ്മൽ, ഫാ. മാർട്ടിൻ അഴിക്കകത്ത്, ഫാ. യേശുദാസ് പഴമ്പള്ളി, ഡോ.എം.സി സാബു എന്നിവർ സംസാരി​ച്ചു.