hope
റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ മെട്രോപോളിസും ആൻട്രിക്‌സ് കോർപ്പറേഷൻ ലിമിറ്റഡും ചേർന്ന് നടപ്പാക്കുന്ന ഭവനരഹിതർക്ക് വീട് പദ്ധതിയുടെ താക്കോൽ ദാനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കുന്നു

കോതമംഗലം: റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ മെട്രോപോളിസും ആൻട്രിക്‌സ് കോർപ്പറേഷൻ ലിമിറ്റഡും ചേർന്ന് നടപ്പാക്കുന്ന ഭവനരഹിതർക്ക് വീട് പദ്ധതിയിൽ കോതമംഗലത്ത് നിർമ്മിച്ച നാലു വീടുകളുടെ താക്കോൽ കൈമാറി. ഡീൻ കുര്യാക്കോസ് എം.പി., ആന്റണി ജോൺ എം.എൽ.എ എന്നിവർ താക്കോലുകൾ കൈമാറി.
റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3201 ഗവർണർ എസ്. രാജ്‌മോഹൻ നായർ മുഖ്യപ്രഭാഷണം നടത്തി. ആൻട്രിക്‌സ് കോർപ്പറേഷൻ ബംഗളൂരു സി.എം.ഡി സഞ്ജയ് കുമാർ അഗർവാൾ, അജിത്ത് എന്നിവർ ഓൺലൈൻ സന്ദേശം നൽകി. ബ്രൈറ്റ് പുത്തൻപറമ്പിൽ, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി സജു, കൊച്ചിൻ മെട്രോപോളിസ് റോട്ടറി ക്ലബ് സെക്രട്ടറി ബോസ് കെ.സി.എസ് എന്നിവർ സംസാരി​ച്ചു.