പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല ബാലവേദി സംഘടിപ്പിച്ച കലോത്സവത്തിൽ ഓവറാൾ കിരീടം തേവയ്ക്കൽ വിദ്യോദയ സ്കൂളിന്. താമരച്ചാൽ സെന്റ് മേരീസ് സ്‌കൂൾ രണ്ടാമതും ഞാറള്ളൂർ ബത്‌ലഹേം സ്കൂൾ മൂന്നാമതുമെത്തി.
സമാപന സമ്മേളനം വാഴക്കുളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അൻവർ അലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് മൂലയിൽ, എടത്തല ഗ്രാമപഞ്ചായത്തംഗം എം.എ നൗഷാദ്, വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, വൈസ് പ്രസിഡന്റ് പി.വി സുരേന്ദ്രൻ, താലൂക്ക് സെക്രട്ടറി പി.ജി സജീവ്, കമ്മിറ്റി അംഗങ്ങളായ സി.ജി ദിനേശ്, ടി.പി ഷാജി, എം.കെ പ്രസാദ്, വിൽസൺ വർഗീസ്, സുബിൻ പി. ബാബു, പി.കെ ജിനീഷ്, കലാവേദി കൺവീനർ ജോൺസൺ എം.എം., കെ.എം മനോജ് എന്നിവർ പങ്കെടുത്തു