scb-3131

പറവൂർ: പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്കുള്ള അപകടമരണ ഇൻഷ്വറൻസ് പദ്ധതിയുടേയും ബാങ്ക് വെബ്സൈറ്റിന്റെയും ഉദ്ഘാടനം മുൻ മന്ത്രി എസ്. ശർമ്മ നിർവഹിച്ചു. ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റത്തിന് ബാങ്കിന് ലഭിച്ച ഐ.എസ്.ഒ 9001 - 2015 അംഗീകാരത്തിന്റെ പ്രഖ്യാപനവും നടന്നു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. വായ്പയെടുത്ത മരണപ്പെട്ട സഹകാരികളുടെ കുടുംബങ്ങൾക്കുള്ള റിസ്ക് ഫണ്ട് ധനസാഹയം മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. രാജൻ നിർവഹിച്ചു. കെ.ബി. അറുമുഖൻ, എം.ജി. നെൽസൺ, ഗിരിജ അജിത്ത്, കെ.എസ്. ജനാർദ്ദൻ, എ.എൻ. സൈനൻ, ബാങ്ക് സെക്രട്ടറി കെ.എസ്. ജയ്സി തുടങ്ങിയവർ സംസാരിച്ചു.