
പറവൂർ: വടക്കേക്കര പഞ്ചായത്തിലെ നവീകരിച്ച കൊടുവള്ളിക്കാട് ആറാട്ട് കടവും മത്സ്യത്തൊഴിലാളികൾക്കുള്ള വിശ്രമ കേന്ദ്രവും പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് അദ്ധ്യക്ഷത വഹിച്ചു. കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ സഭ നൽകിയ 13.5 സെന്റ് സ്ഥലത്ത് 18.39 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് നവീകരണം നടത്തിയത്. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, ഗാന അനൂപ്, കമല സദാനന്ദൻ, എം.രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു.