കോലഞ്ചേരി: ഒ.ബി.സി കോൺഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം

കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ സഹോദരൻ അയ്യപ്പൻ133-ാമത് ജന്മവാർഷികദിനം ആഘോഷിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.ആർ. ബിജു അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി സി.പി. ജോയി, കെ.വി. എൽദോ, കെ.ഡി. ഹരിദാസ്, ബാബു ആന്റണി ഷൈജ റെജി, ബിന്ദു ജയൻ തുടങ്ങിയവർ സംസാരിച്ചു.