lalu
ബട്ടർനട്ട് കൃഷിത്തോട്ടത്തിൽ ലാലു

പറവൂർ: കേട്ടറി​ഞ്ഞ വി​ളയുടെ വി​ത്ത് ഓൺ​ലൈനായി​ വരുത്തി​ നൂറുമേനി​ വി​ളയി​ച്ചതി​ന്റെ ത്രി​ല്ലി​ലാണ് ലാലു. അമേരി​ക്കൻ ഇനമായ ബട്ടർ നട്ട് സ്ക്വാഷാണ് പറവൂർ മന്നം സ്വദേശി കെ.എം. ലാലു കൃഷി​ ചെയ്തത്.

പാട്ടത്തിനെടുത്ത നാല് ഏക്കർ ഭൂമിയിൽ ഒരുഭാഗമാണ് ബട്ടർനട്ട് കൃഷിക്കായി തിരഞ്ഞെടുത്തത്. ആദ്യഘട്ട വിളവെടുപ്പിൽ ഏകദേശം മൂന്നൂറ് കിലോഗ്രാം ലഭിച്ചു. ഒരു കിലോഗ്രാമിന് അമ്പത് രൂപയാണ് വിപണി വില. കൃഷി അസിസ്റ്റന്റ് കെ.എസ്. ഷിനുവിന്റെ നിർദ്ദേശപ്രകാരമാണ് കൃഷിയാരംഭിച്ചത്.

ബട്ടർനട്ട് കൃഷി പ്രദേശത്ത് അനുയോജ്യമാണെന്ന് കണ്ടതോടെ കൂടുതൽ കർഷകർ ബട്ടർനട്ട് കൃഷി ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയി​ട്ടുണ്ട്.

....................

ബട്ടർ നട്ടി​ന്റെ കൃഷി​ രീതി​കൾ അത്രയ്ക്ക് പരി​ചി​തമായി​രുന്നി​ല്ല. എന്നാലും നല്ല വി​ളവുണ്ടാക്കാൻ കഴി​ഞ്ഞത്

കെ.എം. ലാലു

..........................................

കേരളം അനുയോജ്യം
പാട്ടത്തിനെടുത്ത നാല് ഏക്കർ ഭൂമിയിൽ ഒരുഭാഗമാണ് ബട്ടർനട്ട് കൃഷിക്കായി തിരഞ്ഞെടുത്തത്.

കേരളത്തിലെ കാലാവസ്ഥ അനുയോജ്യമായതി​നാൽ 365 ദിവസവും കൃഷി ചെയ്യാനാകും. ബട്ടർനട്ട് സ്ക്വാഷിൽ വളരെയധികം വൈറ്റമിൻ, മിനറൽസ് എന്നിവ അടങ്ങിയിട്ടുണ്ട്. റെഡ് ലേഡി പപ്പായയുടെ സമാനമായ രുചിയാണുള്ളത്.

ബട്ടർനട്ട് സ്ക്വാഷ്

പച്ചക്കറിയായും പഴമായും ഉപയോഗിക്കാവുന്നതാണ് ബട്ടർനട്ട് സ്ക്വാഷ്. കാഴ്ചയിൽ ചെറിയമത്തങ്ങ. ഇലയും പൂവും വള്ളികളും കായുമൊക്കെ മത്തന് സമാനം. മുറിച്ചു നോക്കിയാലും മത്തൻ തന്നെ. 1940 കളിൽ മദ്ധ്യഅമേരിക്കയിലാണ് അപൂർവയിനം പച്ചക്കറി കണ്ടെത്തിയത്. 1950കളി​ൽ ന്യൂസിലൻഡി​ൽ വ്യവസായികാടിസ്ഥാനത്തിൽ കൃഷിയാരംഭിച്ചു. ഓസ്ട്രേലിയ, ടർക്കി, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്ത് ഓരോ വർഷവും ടൺ കണക്കിന് ബട്ടർനട്ട് സ്ക്വാഷാണ് ഉത്പാദി​പ്പി​ക്കുന്നത്.