കൊച്ചി: വിവിധ ആവശ്യങ്ങൾ ഉയർത്തി ജില്ലയിലെ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ പഞ്ചായത്തുകളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ ധർണ നടത്തി. . ജില്ലാതല ഉദ്ഘാടനം പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ രായമംഗലം പഞ്ചായത്തിൽ നെല്ലിമോളം പോസ്റ്റ് ഓഫീസിന് മുന്നിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി നിർവഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ബിന്ദു ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ 14 റീജിയണൽ കമ്മിറ്റികളിലും ധർണ നടത്തി.