പറവൂർ: മദ്ധ്യസ്ഥചർച്ചയ്ക്കിടെ വടക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷിനെ മർദ്ദിച്ചതായി പരാതി. രോഗിയായ ഭർത്താവിനെ ശുശ്രൂഷിക്കാൻ തയ്യാറാവാത്ത ഭാര്യയോടും ബന്ധുക്കളോടും സംസാരിക്കാൻ വീട്ടിലെത്തിയപ്പോഴാണ് സംഭവം. വടക്കേക്കര പൊലീസ് കേസെടുത്തിട്ടുണ്ട്.