kothamangalam

കോതമംഗലം: കരിങ്ങഴ തോട്ടിലെ തടയണയുടെ ഭാഗത്ത് കുട്ടികൾ നീന്തൽ പരിശീലനം നടത്തിയിരുന്ന ഭാഗവും തൊട്ട് സമീപ കുളിക്കടവും ശുചീകരിച്ചു. ലയൺസ് ഇൻറർനാഷ്ണൽ ഡിസ്ട്രിക്റ്റ് 318 സിയുടെ പ്രൊജക്ടായ നദി, തോട് ശുചീകരണത്തിന്റെ ഭാഗമായാണ് ലയൺസ് ക്ലബ്ബ് കോതമംഗലം ഈസ്റ്റ് കരിങ്ങഴ തോട് ശുചീകരിച്ചത്.

മഴക്കാലത്ത് തടയണയിലും പാലത്തിലും സമീപ പ്രദേശങ്ങളിലും അടിഞ്ഞ് കുടിയ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. ക്ലബ്ബ് പ്രസിഡന്റ് ജോർജ് എടപ്പാറ ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ലൈജു ഫിലിപ്പ്, സജിത്ത് മലബാർ, ടോണി മാത്യു, സജീവ് കെ.ജി, റ്റി.പി. മേരീ ദാസൻ, ഷാജി കെ.ഒ. തുടങ്ങിയവർ നേതൃത്വം നൽകി.