congress

അങ്കമാലി :രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് അങ്കമാലിയിൽ വരവേല്ക്കാൻ സ്വാഗത സംഘം രൂപീകരിച്ചു. ബെന്നി ബെഹനാൻ എം.പി രക്ഷാധികാരിയും റോജി എം. ജോൺ എം.എൽ.എ ചെയർമാനും പി.ജെ. ജോയി ചീഫ് കോ-ഓർഡിനേറ്ററും കെ.എസ്. ഷാജി, സാംസൺ ചാക്കോ എന്നിവർ കോ-ഓർഡിനേറ്ററുമാരുമായി തിരഞ്ഞെടുത്തു.

സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 21 നാണ് അങ്കമാലിയിലെത്തുന്നത്. അന്ന് രാവിലെ 7 ന് ശിവരാത്രി മണപ്പുറത്ത് നിന്ന് ആരംഭിച്ച് രാവിലെ 10.30 ന് കറുകുറ്റിയിലെത്തുന്ന ജാഥയിൽ ശിവരാത്രി മണപ്പുറം മൂതൽ നിയോജകമണ്ഡലത്തിൽ നിന്ന് 15000 പേരെ അണിനിരത്തും. യാത്രയുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് നിയോജകമണ്ഡലത്തിലെ എല്ലാ വീടുകളിലും പ്രവർത്തകരുടെ സ്ക്വാഡുകൾ സന്ദർശനം നടത്തും.

സ്വാഗതസംഘം രൂപീകരണ സമ്മേളനത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. ബെന്നി ബെഹ്നാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുൻ എം. പി കെ.പി. ധനപാലൻ, കെ.പി.സി.സി സെക്രട്ടറി ഐ.കെ. രാജു, കാലടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സാംസൺ ചാക്കോ, ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. പോൾ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, അങ്കമാലി മുനിസിപ്പൽ ചെയർമാൻ റെജി മാത്യു, ജില്ലാ പഞ്ചായത്ത് അംഗം അനിമോൾ ബേബി, ഡി.സി.സി സെക്രട്ടറിമാരായ കെ.പി. ബേബി, എസ്.ബി.ചന്ദ്രശേഖര വാര്യർ, മാത്യു തോമസ്, സെബി കിടങ്ങേൻ, പി.വി. സജീവൻ, പൗലോസ് കല്ലറയ്ക്കൽ, അഡ്വ.ഷിയോ പോൾ, മനോജ് മുല്ലശ്ശേരി, മണ്ഡലം പ്രസിഡന്റ് ആന്റു മാവേലി, ടി.എം. വർഗ്ഗീസ് എന്നിവർ സന്നിഹിതരായിരുന്നു.