കളമശേരി: മഞ്ഞുമ്മൽ ജനതാ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി കൊടികുളം സ്വദേശി ചമ്മാ ചത്ത് വീട്ടിൽ ആൻസൻ സി. സാജൻ (23) നെ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി. കേസിൽ കളമശേരി ഗ്ലാസ് ഫാക്ടറി കോളനിയിലെ കണ്ടാലറിയാവുന്ന 7 പേർക്കെതിരെ കളമശേരി പൊലീസ് കേസ് എടുത്തു. പത്താം പീയൂസ് പള്ളിയിലെ പെരുന്നാൾ ആഘോഷിച്ച് വീട്ടിലേയ്ക്ക് മടങ്ങവേ ഞായറാഴ്ച രാത്രി 11.30 നാണ് സംഭവം. ബൈക്ക് തടഞ്ഞ് നിർത്തി വടിവാളിന് വെട്ടുകയും ഇരുമ്പ് വടി തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.