പറവൂർ: ചവിട്ടുനാടക ഗ്രന്ഥകാരിയായ സെബീന റാഫിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഗോതുരുത്ത് ഗ്രാമീണ വായന സംഘടിപ്പിച്ചിട്ടുള്ള സെബീന റാഫി 101 വർഷങ്ങൾ എന്ന പരിപാടിയുടെ ഭാഗമായി ചവിട്ടുനാടക ഗാനോത്സവ പുരസ്കാരവും കാഷ് അവാർഡും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് എം.എക്.സ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ഗോതുരുത്ത് പ്രവാസി അസോസിയേഷനിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ - കായിക പുരസ്കാരങ്ങൾ നൽകി. കെ.ജി. ജോർജ് ബാസ്റ്റിൻ, ടൈറ്റസ് ഗോതുരുത്ത്, ജോസഫ് നാനി, ജോയി കൈമാതുത്തി, സോന സെബാസ്റ്റ്യൻ, ഷീന ജോസഫ് എന്നിവർ സംസാരിച്ചു.