തൃക്കാക്കര: ഓണക്കാലം മദ്യ വിമുക്തമാക്കണമെന്നാവശ്യപ്പെട്ട് മഹിളാ ഐക്യവേദി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിച്ചു. അത്തം മുതൽ തിരുവോണം വരെയുളള പത്തുദിവസം ജില്ലയിൽ മദ്യ വിമുക്തമാക്കാൻ ജില്ലാ കളക്ടർ മുൻകൈയെടുക്കണമെന്ന് മഹിളാ ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷീജ ബിജു,സൗമ്യ ബിനു,പ്രസിഡന്റ് യമുന വത്സൻ എന്നിവർ കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു. മദ്യത്തിന്റെ കെടുതികൾ ഓരോ ദിവസവും കൂടിവരുകയാണ്.കുടുബ ബന്ധങ്ങളെ തകർക്കുന്ന രീതിയിലേക്ക് മദ്യത്തിന്റെ ഉപയോഗം മാറിയതായും അവർ പറഞ്ഞു.