
പറവൂർ: ശ്രീനാരായണ വിശ്വാസികളിൽ ആത്മീയവും ഭൗതീകവുമായ ഉന്നമനവും ഗുരുദർശനങ്ങൾ കുട്ടികളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യത്തോടെ ആരംഭിച്ച പെരുമ്പടന്ന ശ്രീനാരായണ ആത്മദർശന സഭയുടെ ഓഫീസ് ഉദ്ഘാടനം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈന്യ നിർവഹിച്ചു. സഭാ പ്രസിഡന്റ് വി.എസ്. ബോബൻ അദ്ധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി നിർവഹിച്ചു. ബിബിൻഷാ കോട്ടയം മുഖ്യപ്രഭാഷണം നടത്തി. ജനീഷ് കൃഷ്ണൻ, ജയന്തൻ ശാന്തി, എൻ.ബി. പ്രദീപ്, ചേർത്തല ചന്ദ്രശേഖരൻ, ദിലീപ് കുമാർ വെണ്ണല, കെ.എസ്. ശാരിത്ത് എന്നിവർ സംസാരിച്ചു.