പറവൂർ: പറവൂർ താലൂക്ക് പരിധിയിൽ ബാങ്ക് ലോൺ കുടിശിക തുക ഈടാക്കുന്നതിന് റവന്യൂ റിക്കവറി നടപടികൾ സ്വീകരിച്ചുട്ടുള്ളവർക്ക് കുടിശികയിൽ ഇളവ് നൽകി ലോൺ തുക തിരിച്ചടയ്ക്കുന്നതിനുള്ള അദാലത്ത് ഇന്ന് രാവിലെ പത്തിന് പറവൂർ സെന്റ് തോമസ് യാക്കോബായ പള്ളി പാരിഷ് ഹാളിൽ നടക്കുമെന്ന് തഹസിൽദാർ അറിയിച്ചു.