1
സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവ്വഹിക്കുന്നു

തൃക്കാക്കര: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും തുണിസഞ്ചി ഉൾപ്പെടെ 14 ഇനം അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റ് സെപ്തംബർ 7 വരെയാണ് ഭക്ഷ്യവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ വിതരണം. കളക്ടേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിതാ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസർ ബി. ജയശ്രീ, സപ്ലൈകോ റീജിയണൽ മാനേജർ പി. ലീല കൃഷ്ണൻ. നഗരസഭാംഗം ഉണ്ണി കാക്കനാട് തുടങ്ങിയവർ പങ്കെടുത്തു.