കുമ്പളങ്ങി: ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച കുമ്പളങ്ങി പഞ്ചായത്ത് നാലാം വാർഡിലെ പോൾ തെരുവിൽ പറമ്പിൽ റോഡിന്റെ ഉദ്ഘാടനവും റോഡിന്റെ പണി പൂർത്തീകരണത്തിന് വീണ്ടും 10ലക്ഷം രൂപ കൂടി അനുവദിച്ചതിന്റെ പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് മെമ്പർ ദീപു കുഞ്ഞുകുട്ടി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിജ തോമസ് ബാബു, വൈസ് പ്രസിഡന്റ് പി.എ. സഗീർ, നാലാം വാർഡ് മെമ്പർ റീത്ത പീറ്റർ, വാർഡ് മെമ്പർമാരായ സുസൻ ജോസഫ്, ജാസ്മിൻ രാജേഷ്, ബേസിൽ പുത്തൻവീട്ടിൽ, ജോസ് ജിബിൻ, ബാങ്ക് പ്രസിഡന്റ് ബേസിൽ ചെന്നംപള്ളി, കുടുംബശ്രീ ചെയർപേഴ്‌സൺ ജൂഡി ആന്റണി, ഷാജി കുരുപ്പശേരി, സെൽജൻ ആറ്റിപെട്ടി, ജോണി ഉരളോത്തു, എൻ.എസ്. സുബീഷ് എന്നിവർ പങ്കെടുത്തു.