malaysia

കൊച്ചി: കൊവിഡ് ഭീതിയകന്നതോടെ വിനോദസഞ്ചാരികൾക്കായി മലർക്കെ തുറന്ന് മലേഷ്യ. പൂർണ വാക്‌സിൻ എടുത്തവർക്ക് ക്വാറന്റൈൻ വേണ്ട. യാത്രയ്ക്ക് മുമ്പും പിമ്പും ഇനി കൊവിഡ് പരിശോധനയുമില്ല. ഇ-വിസയ്ക്ക് ഓൺലൈനിൽ അപേക്ഷിച്ചാൽ മതി.

ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് മലേഷ്യ മികച്ച പാക്കേജുകൾ ഒരുക്കിയിട്ടുണ്ടെന്ന് മലേഷ്യൻ ഡെപ്യൂട്ടി ടൂറിസം മന്ത്രി ഡോ. ജെ.പി.സന്താര പറഞ്ഞു. 2019ൽ 7,35,309 ഇന്ത്യൻ സഞ്ചാരികളെത്തി. കൊവിഡിൽ ഇത് അരലക്ഷമായി കുറഞ്ഞു. 2025ൽ രണ്ടുലക്ഷം ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. കേരളവുമായി സാംസ്കാരികമായും ഭൂമിശാസ്ത്രപരമായും സാമ്യമുള്ള മലാക്ക മേഖലയാണ് സഞ്ചാരികളുടെ പ്രധാന ആകർഷണം.

ഇന്ത്യയിൽ നിന്നുള്ള സിനിമാ ചിത്രീകരണങ്ങൾക്കും ഇളവുകൾ നൽകും. സിനിമയുടെ തിരക്കഥ അടിസ്ഥാനമാക്കിയാണ് അനുമതി നൽകുക. ചെലവുകളിൽ 35 ശതമാനം ഇളവ് നൽകും. പരമ്പരാഗത മലേഷ്യൻ വസ്ത്രങ്ങൾ ഉപയോഗിച്ചാൽ അവയുടെ ചെലവിന്റെ 25 ശതമാനം ഇളവ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.