nuals
വിദ്യാർത്ഥികൾക്ക് ധനസഹായവുമായി നുവാൽസ്

കളമശേരി: സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്ക് ധനസഹായം ലഭ്യമാക്കാൻ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്). വൈസ് ചാൻസലർ ഡോ.കെ. സി. സണ്ണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം . ഹൈക്കോടതി ജഡ്ജി . ജസ്റ്റിസ്. അനിൽ. കെ. നരേന്ദ്രൻ, അഡ്വക്കേറ്റ് ജനറൽ. കെ. ഗോപാലകൃഷ്ണ കുറുപ്പ്,.നിയമസെക്രട്ടറി ഹരിനായർ , സ്റ്റേറ്റ് അറ്റോർണി എൻ. മനോജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. വ്യക്തികൾ, സ്ഥാപനങ്ങൾ, പൂർവ വിദ്യാർത്ഥികൾ, സംഘടനകൾ തുടങ്ങിയവയിൽ നിന്നു ലഭിക്കുന്ന സ്‌പോൺസർഷിപ്, സംഭാവനകൾ എന്നിവയിൽ നിന്ന് ഇതിനാവശ്യമായ ധനസമാഹാരണം നടത്തും.