തൃപ്പൂണിത്തുറ: ഇന്റർനാഷണൽ കൂടിയാട്ട കേന്ദ്രത്തിന് ആദ്യ കാലം മുതൽ നേതൃത്വം നൽകിയിരുന്ന ഏഴു പതിറ്റാണ്ടോളം തൃപ്പൂണിത്തുറയുടെ പൊതു രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന നവതി പിന്നിട്ട കെ.പി. അച്യുതനെ ഇന്റർനാഷണൽ കൂടിയാട്ടം സെന്ററിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഡോ. സഭാപതിയുടെ അദ്ധ്യക്ഷതയിൽ കളിക്കോട്ട പാലസിൽ നടന്ന സമാദരണ സദസ്സിൽ ഹൈക്കോടതി ജസ്റ്റിസ് അലക്സാണ്ടർ തോമസ് പുരസ്ക്കാരം നൽകി. കെ.ടി രാമവർമ്മ, ഫാക്ട് പത്മനാഭൻ, കലാ ജിഷ്ണു പ്രതാപ്, ചന്ദ്രചൂഡൻ, രമേശൻ തമ്പുരാൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സുഭദ്രാധനഞ്ജയം രണ്ടാം ഭാഗം കൂടിയാട്ടം അരങ്ങേറി.