
പെരുമ്പാവൂർ: പെരുമ്പാവൂരിൽ നിന്ന് രണ്ട് സ്‌ക്കൂട്ടറുകൾ മോഷ്ടിച്ച കേസിൽ ചെന്നൈ തിരുവള്ളൂർ ചിന്നകോളനി പെരുമാൾ കോവിൽ സ്ട്രീറ്റിൽ ശരവണനെ (23) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് നിന്നാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. മോഷണക്കേസിൽ ചെന്നൈയിൽ ജയിലിലായിരുന്ന ശരവണൻ അടുത്തിടെയാണ് പുറത്തിറങ്ങിയത്.