
പറവൂർ: എസ്.എൻ.ഡി.പി യോഗം കൂട്ടുകാട് ശാഖയിലെ ഡോ. പൽപ്പു സ്മാരക ശ്രീനാരായണ പ്രാർത്ഥന കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ നവീന തമ്പി, ശ്രീലക്ഷ്മി ബിജു, കൃഷ്ണപ്രസാദ്, ഐശ്വര എന്നിവരെയും മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ച വി.ഡി. മുരുകേശനെയും അനുമോദിച്ചു. യൂണിയൻ കൗൺസിലർ കെ.ബി. സുഭാഷ് പുരസ്കാരങ്ങൾ സമ്മാനിച്ചു. ശാഖാ സെക്രട്ടറി അഭിലാഷ് പാറയിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ കണ്ണൻ കൂട്ടുകാട്, ലീന വിശ്വൻ, ഗീതു സുനിൽകുമാർ എന്നിവർ സംസാരിച്ചു.