11
.കേരള കർഷക സംഘം തൃപ്പൂണിത്തുറ ഏരിയ സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്.സതീഷ് ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: സർക്കാർ അനുവദിച്ച 25 കോടി രൂപ ഉപയോഗിച്ച് കോണത്ത് പുഴയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്.സതീഷ് ആവശ്യപ്പെട്ടു. കേരള കർഷക സംഘം തൃപ്പൂണിത്തുറ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയ പ്രസിഡന്റ് എ.യു വിജു അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ സ.ജി ജയരാജ്.കർഷക സംഘം ഏരിയ സെക്രട്ടറി സി.കെ റെജി, കർഷക സംഘം ജില്ലാ സെക്രട്ടറി എം.സി സുരേന്ദ്രൻ, ജില്ലാ വൈ.പ്രസിഡന്റ് എ.ജെ ഇഗ്നെഷ്യസ്, സംസ്ഥാന കമ്മിറ്റി അംഗം കെ.എ അജേഷ്,വി ജി സുധികുമാർ,ജയാ പരമേശ്വരൻ,തുടങ്ങിയവർ സംസാരി​ച്ചു.

സി. കെ റെജി (പ്രസിഡന്റ്), വി.ജി സുധികുമാർ, ജയാപരമേശ്വരൻ,(വൈ.പ്രസിഡന്റ്) എ.യു വിജു (സെക്രട്ടറി),രാഗേഷ് പൈ,ജോർജ് ( ജോ.സെക്രട്ടറി),അജിത സലീം (ട്രഷറർ) എം.ആർ രാജേഷ്, വി.കെ വിവേക്‌,എം.എസ് ഹരിഹരൻ, കെ.എ ജോഷി,കെ.പി ദേവദാസ്, എം. വിനോദിനി ( കമ്മി​റ്റി അംഗങ്ങൾ) എന്നിവരെയും തി​രഞ്ഞെടുത്തു. ഇന്ന് വൈകീട്ട് 5 മണിക്ക് എരുവേലി യിൽ നിന്നും പ്രകടനവും ചോറ്റാനിക്കരയിൽ പൊതുയോഗവും സംഘടിപ്പിക്കും.പൊതു സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
.