
മൂവാറ്റുപുഴ : ഒരു വർഷം നീണ്ടു നിൽക്കുന്ന വായനാ പരിപാടിയുടെ ഭാഗമായി പായിപ്ര ഗവ.യുപി സ്കൂളിൽ മാനാറി ഭാവന ലൈബ്രറിയുടെ സഹകരണത്തോടെ എന്റെ പുസ്തകം എന്റെ എഴുത്തുപെട്ടി പദ്ധതിയിൽ കുട്ടികൾ എഴുതിയ വായന കുറിപ്പുകളിൽ വിജയികളായവർക്ക് കാഷ് അവാർഡ് നൽകി. 5,6,7 ക്ലാസുകളിലെ കുട്ടികളാണ് ആസ്വാദന കുറിപ്പ് മത്സരത്തിൽ പങ്കെടുക്കുന്നത്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി .കെ. ഉണ്ണി വിജയികൾക്ക് അവാർഡ് നൽകി. വാർഡ് അംഗം ജയശ്രീ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് റഹീമബീവി മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് രാജ്മോഹൻ ,കമ്മിറ്റി അംഗങ്ങളായ മോഹനൻ കുന്നത്ത്, സുമിത ഗോപി, വിഷ്ണു കെ.വി, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ .എം .നൗഫൽ, ദിവ്യ ബാലകൃഷ്ണൻ,നിസാ മോൾ കെ. എ , അജിത രാജ് എന്നിവർ സംസാരിച്ചു.