
ആലുവ: ബ്രാഹ്മണ സംസ്‌ക്കാരവും ആചാരങ്ങളും പുരോഗതിക്കുള്ള മാർഗമാണെന്ന് കേരള ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ പറഞ്ഞു. കേരള ബ്രാഹ്മണ സഭ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക നന്മക്കായി പ്രാർത്ഥനയോടെ കഴിയുന്ന സമുദായമാണന്നും ജാതി മത വർഗീയതയ്ക്ക് എതിരെ എക്കാലവും പ്രവർത്തിക്കുന്നവരാണ് ബ്രാഹ്മണരെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.ജി.വി. പതി അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.ആർ. ശങ്കരനാരായണൻ, ട്രഷറർ എൻ. ശിവരാമകൃഷ്ണൻ, സംസ്ഥാന സമിതി അംഗം വി. കൃഷ്ണസ്വാമി, വി. രാമലിംഗം, എൻ. രാമചന്ദ്രൻ, സുബ്രമണ്യം, ആർ. അനന്തനാരായണൻ, സി.എസ്. വെങ്കിടേശ്വരൻ, ജയശ്രീ, പ്രേമമാലിനി, രജ്ജിത് ഗോപാലകൃഷ്ണൻ, ആർ. രാജറാം എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും സാമൂഹ്യ രംഗങ്ങളിൽ മികവ് തെളിയച്ചവരെയും അനുമോദിച്ചു.