ആലുവ: കാർഷിക സെൻസസ് വിവരശേഖരണത്തിനായി ഹയർ സെക്കൻഡറി , തത്തുല്യ യോഗ്യതയുള്ള എന്യൂമറേറ്റർമാരുടെ താത്കാലിക ഒഴിവിലേക്ക് ആളെ ആവശ്യമുണ്ട്. സ്മാർട്ട് ഫോൺ സ്വന്തമായിട്ടുള്ളവരായിരിക്കണം. പ്രതിഫലം 4500 രൂപ. ആലുവ താലൂക്ക് പരിധിയിലുളള ഉദ്യോഗാർത്ഥികൾക്ക് പമ്പ് ജംഗ്ഷനിലെ എൻ.ജി.ഒ ക്വാർട്ടേഴ്‌സ് കെട്ടിടത്തിൽ 24,25 തിയതികളിൽ അഭിമുഖം നടക്കും.

24ന് രാവിലെ 10ന് കാലടി, കാഞ്ഞൂർ, കറുകുറ്റി, മൂക്കന്നൂർ, അങ്കമാലി മുനിസിപ്പാലിറ്റി ഉച്ചയ്ക്ക് രണ്ടിന് അയ്യമ്പുഴ, മലയാറ്റൂർ നീലീശ്വരം, തുറവൂർ, മഞ്ഞപ്ര 25ന് രാവിലെ ആലുവ മുനിസിപ്പാലിറ്റി, കീഴ്മാട്, ചൂർണിക്കര, എടത്തല, ഉച്ചയ്ക്ക് നെടുമ്പാശ്ശേരി, ചെങ്ങമനാട്, പാറക്കടവ്, ശ്രീമൂലനഗരം പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ അഭിമുഖം നടക്കും.