ആലുവ: എൻ.എസ്.എസ് പുറയാർ - തുരുത്ത് കരയോഗം പൊതുയോഗത്തിൽ അംഗങ്ങൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടിയതിനെ തുടർന്ന് യോഗം പിരിച്ചുവിട്ടു. ആലുവ താലൂക്ക് യൂണിയൻ പ്രസിഡന്റ് വിപിനേന്ദ്രകുമാറിന്റെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലാണ് അംഗങ്ങൾ ഏറ്റുമുട്ടിയത്. താലൂക്കിലെ ഏറ്റവും പഴക്കം ചെന്ന കരയോഗങ്ങളിലൊന്നാണിത്. കരയോഗം പ്രവർത്തനമാരംഭിച്ച ശേഷം പുറയാറിൽ മാത്രമായി മറ്റൊരു കരയോഗം രൂപീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുറയാർ - തുരുത്ത് കരയോഗമെന്ന പേര് തുരുത്ത് കരയോഗം എന്നാക്കണമെന്ന അജണ്ട ചർച്ച ചെയ്തപ്പോഴാണ് അംഗങ്ങൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ഏറ്റുമുട്ടിയവർ സി.പി.എം അനുകൂലികളാണ്.