s-satheesh

ആലുവ: തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറി 'ഭരണഘടന കരുതലും കാവലും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.സി. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് ശിശുക്ഷേമ വകുപ്പ് ഓഫിസർ ഡോ. ജയന്തി പി. നായർ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് വൽസല ടീച്ചർ, പഞ്ചായത്ത് അംഗങ്ങളായ കെ.ഇ. നിഷ ടീച്ചർ, നഹാസ് കളപ്പുരയിൽ, ലൈബ്രറി സെക്രട്ടറി കെ.പി. അശോകൻ, എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എം.ബി.ബി.എസ് കരസ്ഥമാക്കിയ ഡോ. അഞ്ജലി അജിത്ത്കുമാർ, പി.എച്ച്.ഡി നേടിയ ഡോ. പി.കെ. ഷിഹാബുദ്ദീൻ, എം.എ.ഇംഗ്ലീഷ് ലിറ്ററേച്ചർ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ലബീബ അലി എന്നിവരെ അനുമോദിച്ചു.