വൈപ്പിൻ: മറവി രോഗത്തേക്കാൾ ഭയാനകമായ ജാതിരോഗത്തിന്റെചികിത്സകനായിരുന്നുസഹോദരൻ അയ്യപ്പനെന്ന് ചിന്തകൻ പ്രൊഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ് പറഞ്ഞു. മനുസ്മൃതിയുടെ ഉപജ്ഞാതാവായ മനുവുമായി താരതമ്യപ്പെടുത്തമ്പോൾ ജർമ്മൻ സേച്ഛാധിപതി ഹിറ്റ്‌ലർ എത്രയോ പാവമായിരുന്നുവെന്ന് സഹോദരൻ അയ്യപ്പൻ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും കെ.ഇ.എൻ.ചൂണ്ടിക്കാട്ടി. സഹോദരൻ അയ്യപ്പന്റെ 133-ാം ജന്മവാർഷിക ദിനാഘോഷം ചെറായി സഹോദരൻ സ്മാരകത്തിൽഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രൊഫ.എം.കെ.സാനു അദ്ധ്യക്ഷനായ യോഗത്തിൽ സിപ്പി പള്ളിപ്പുറം, മുൻ മന്ത്രിഎസ്.ശർമ്മ ,പൂയപ്പിള്ളി തങ്കപ്പൻ, ടി.കെ.ഗംഗാധരൻ, പ്രൊഫ.കെ.കെ.ജോഷി എന്നിവർ സംസാരിച്ചു. ഈ വർഷത്തെ സഹോദരൻ സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട കണ്ണീർ പാടത്തെ കൊയ്ത്തുകാർ എന്ന നോവലിന്റെ രചയിതാവ് ടി.കെ.ഗംഗാധരന് പ്രൊഫ. എം.കെ.സാനു അവാർഡ് സമ്മാനിച്ചു.