ആലുവ: തോട്ടക്കാട്ടുകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ കോൺഗ്രസ് നേതാവ് എ.എ. അബ്ദുൾ ജബ്ബാറിനെ അനുസ്മരിച്ചു. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും കായിക മത്സരത്തിൽ ഗിന്നസ്, ഏഷ്യൻ റെക്കാഡ് നേടിയവരെയും ആദരിച്ചു. മുനിസിപ്പൽ ചെയർമാൻ എം.ഒ. ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജെബി മേത്തർ എം.പി, അൻവർ സാദത്ത് എം.എൽ.എ, ബാബു പുത്തനങ്ങടി, ലിസി എബ്രഹാം, പങ്കജാക്ഷൻ പിള്ള, കൗൺസിലർമാരായ ഷമ്മി സെബാസ്റ്റ്യൻ, ലിസ ജോൺസൺ, ഡീന ഷിബു, സീനത്ത് മൂസക്കുട്ടി, എം.ഒ. ജെറാൾഡ്, പി.എം. മൂസക്കുട്ടി, എം.ഐ. സലിം, ജെറോം മൈക്കൽ, പി.കെ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.