sheeja

കളമശേരി: ബൈക്കിൽ ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന യുവതി കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ചു. കളമശേരി ഗ്ലാസ് കോളനി പെരിങ്ങോട്ടുവീട്ടിൽ ഷീജയാണ് (45) മരിച്ചത്. ആലുവ ലക്ഷ്മി ആശുപത്രിയിലെ നഴ്‌സായ ഷീജ ജോലികഴിഞ്ഞ് ഭർത്താവ് സജീവനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ദേശീയപാതയിൽ പ്രീമിയർ കവലയിൽ കഴിഞ്ഞദിവസം വൈകിട്ടായിരുന്നു അപകടം. മകൾ: വിഷ്ണുപ്രിയ.