
കൊച്ചി: ഹോട്ടലുടമയെ ആക്രമിച്ച കേസിൽ നാലു യുവാക്കളെ എറണാകുളം ടൗൺ നോർത്ത് പൊലീസ് അറസ്റ്റുചെയ്തു. പൊന്നാനി മാറഞ്ചേരി പട്ടരുമഠത്തിൽ ബിനോയ് (18), പത്തനാപുരം ആസിഫ് മൻസിൽ ആസിഫ് (20), കൊട്ടാരക്കര കോടനവട്ടം ടിബിൻ (19), എന്നിവരെ കൂടാതെ പ്രായപൂർത്തിയായിട്ടില്ലാത്ത ഒരാളെയുമാണ് പിടികൂടിയത്. കഴിഞ്ഞ എട്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം. തർക്കത്തെ തുടർന്ന് കലൂർ നോർത്തിന് സമീപമുള്ള ഹോട്ടലുടമയെയും ജീവനക്കാരനെയും പ്രതികൾ മാരകായുധങ്ങളുമായി ആക്രമിച്ചുവെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.