kumbalangi
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 20 ദിസവമായി ചുരുക്കുവാനുള്ള കേന്ദ്ര സർക്കാർ ഓർഡിനൻസിനെതിരെ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) യുടെ നേതൃത്വത്തിൽ കുമ്പളങ്ങി പോസ്റ്റാഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ ധർണ ബ്ലോക്ക് കോൺ. കമ്മിറ്റി പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.

കുമ്പളങ്ങി: ഐ.എൻ.ടി.യു.സി തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിക്ഷേധ മാർച്ചും ധർണയും നടത്തി.

ഐ.എൻ.ടി.യു.സി കുമ്പളങ്ങി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽകുമ്പളങ്ങി പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധമാർച്ചും ധർണയും നടത്തി. കോൺഗ്രസ് കൊച്ചി സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ഷാജി കുറുശേരി ഉദ്ഘാടനം ചെയ്തു.
കുമ്പളങ്ങി ഐ.എൻ.ടി.യു.സി ജന.സെക്രട്ടറി ജോസ്‌മോൻ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി നിയോജക മണ്ഡലം പ്രസിഡന്റ് സെൽജൻ അട്ടിപ്പേറ്റി, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറിമാരായ കെ.ആർ. പ്രേംകുമാർ, ബി.ജെ. ഫ്രാൻസിസ്, കുമ്പളങ്ങി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ജെ. ആന്റണി , കുമ്പളങ്ങി​ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജോ തോമസ്, ജില്ലാപഞ്ചായത്തംഗം ദീപു കുഞ്ഞുകുട്ടി, കുമ്പളങ്ങി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. സഗീർ, ബ്ലോക്ക് പഞ്ചായത്തംഗം മെറ്റിൽഡ മൈക്കിൾ, സി.ഡി.എസ്. ചെയർപേഴ്‌സൺ ജൂഡി പനക്കത്തറ, പഞ്ചായത്ത് മെമ്പർമാരായ സൂസൻ ജോസഫ്, ആന്റണി പെരുമ്പള്ളി, കോൺഗ്രസ് നേതാക്കളായ സി.സി. ചന്ദ്രൻ, ബിജു തത്തമംഗലത്ത്, ടോണപ്പൻ, ഷിബു, ജയ്ക്കബ് ഇടപ്പറമ്പിൽ, ടോമി, തുടങ്ങിയവർ സംസാരിച്ചു.