കളമശേരി: മൈസൂരിൽ കാണാതായ ഏലൂർ മഞ്ഞുമ്മൽ സ്വദേശി വേലൻ പറമ്പിൽ വി.കെ പരമേശ്വരനെ (79) കണ്ടു കിട്ടി. ഭാര്യയും മക്കളും ബന്ധുക്കളുമൊപ്പം തീർത്ഥാടനത്തിന് പോയപ്പോൾ മൈസൂർ വച്ച് ഈ മാസം 14 നാണ് കാണാതായത്. നഞ്ചനഗൂഡുവിനടുത്ത് എയർപോർട്ട് റോഡിൽ വച്ചാണ് കണ്ടുമുട്ടിയത്. കർണാടകയിലെ കനസർ ബാദ് പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങും. ഇന്ന് ഉച്ചയോടെ മഞ്ഞുമ്മലിലെ വീട്ടിലെത്തും.