മരട്: എസ്.എൻ.ഡി.പി യോഗം 6319-ാം നമ്പർ ഉദയത്തുംവാതിൽ ശാഖയിൽ പ്രവർത്തിക്കുന്ന സി.കേശവൻ കുടുംബ യൂണിറ്റിന്റെ കുടുംബയോഗം അരുണിന്റെ (അഭിലാഷ് ഭവൻ) വസതിയിൽ നടത്തി. രാജേഷ് പ്ലാവുങ്കലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിന് ഷീജ അരുൺ നിലവിളക്ക് കൊളുത്തി. ശാഖാ വൈസ് പ്രസിഡന്റ് കെ.പി. പ്രസന്നൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി ടി.കെ. ബാബു, സി.കേശവൻ കുടുംബയൂണിറ്റ് കൺവീനർ ചന്ദ്രമോഹൻ, ജോയിന്റ് കൺവീനർ ബീന പങ്കജാക്ഷൻ, യൂണിയൻ കൗൺസിലർ കെ.ആർ. രതീഷ് എന്നിവർ സംസാരിച്ചു.