തൃക്കാക്കര: പോർഷെ കാറുമായി പകിട്ടു കാണിക്കാൻ ഇറങ്ങിയ തിരുപ്പൂർ വ്യവസായിയെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വൈറ്റില ഭാഗത്ത് ബസുകൾ സ്റ്റോപ്പിൽ നിർത്തുന്നില്ലെന്ന പരാതിയെ തുടർന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഓ സപ്ന പി.സിന്റെ നിർദേശത്തെ തുടർന്ന് എം.വി.ഐ ബിജോയ് പീറ്ററിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നതിനിടെയാണ് കുണ്ടന്നൂർ ഭാഗത്ത് നിന്ന് അമിത വേഗത്തിൽ വരുന്ന കാർ ശ്രദ്ധയിൽപ്പെട്ടത്. വാഹനത്തിന്റെ മുന്നിലും പിന്നിലും നമ്പർ ഇല്ലായിരുന്നു. വാഹനം കണ്ണാടിക്കാട് മീഡിയനിൽ തിരിച്ച് കുണ്ടന്നൂർ ഭാഗത്തേക്ക് ഓടിച്ചു പോകവെ കുണ്ടന്നൂർ വച്ച് മോട്ടോർ വാഹന വകുപ്പ് വാഹനം നിർത്തി പരിശോധിച്ചു.വാഹനത്തിന് നമ്പറോ രേഖകളോ ഇല്ലാത്തിനാൽ മരട് സ്റ്റേഷനിലേക്ക് മാറ്റി.
ഡീലർഷിപ്പിൽ നിന്ന് വാഹനത്തിന്റെ ടാക്സ് അടച്ച രേഖകളും ടെമ്പററി രെജിസ്ട്രേഷനം കൊണ്ടുവന്ന് വാഹനത്തിൽ പ്രദർശിപ്പിച്ച ശേഷം വാഹനം ഡീലർഷിപ്പിൽ സേഫ് കസ്റ്റഡിയിൽ വിട്ടു നൽകി. കേസ് തീർപ്പായ ശേഷം മാത്രമെ വാഹനം വാഹനം വിട്ടു നൽകാവൂ എന്ന് ഡിലർക്ക് നിർദേശം നൽകി. കുണ്ടന്നൂർ ഉള്ള ഓവർ സ്പീഡ് കാമറയിൽ അമിത വേഗത്തിൽ വാഹനം ഓടിച്ചതായി റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കാനും നമ്പർ പ്രദർശിപ്പിക്കാത്തതിന് 3000 രൂപയും സ്പീഡ് ട്രയൽ നടത്തിയതിന് 5000 രൂപ പിഴ ഈടാക്കാനും എൻഫോഴ്സ്മെന്റ് ആർ.ടി.ഓ സപ്ന പി.സി നിർദേശം നൽകി. എ.എം.വി.ഐ മാരായ സജിത്ത് ടി എസ്,ഗുമദേഷ് സി എൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന