കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപ വകയിരുത്തി ആധുനിക രീതിയിൽ നവീകരിച്ച കോൺഫറൻസ് ഹാൾ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ ഉദ്ഘാടനം ചെയ്തു. വൈൈസ് പ്രസിഡന്റ് ജിൻസിയ ബിജു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗമ്യ ശശി, ലിസി ജോളി, ഉഷ ശിവൻ, ജിൻസി മാത്യു, ലിസി ജോർജ്, സന്ധ്യ ജെയ്സൺ, സുഹറ ബഷീർ, രാജേഷ് കുഞ്ഞുമോൻ, തോമാച്ചൻ ചാക്കോച്ചൻ,ജലിൻ വർഗീസ്, പഞ്ചായത്ത് സെക്രട്ടറി ഇ.എ. കൃഷ്ണൻകുട്ടി.രേണു, അശ്വതി, തുടങ്ങിയവർ പങ്കെടുത്തു.