കൊച്ചി: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ സഹോദരൻ അയ്യപ്പൻ കുടുംബയോഗം മട്ടലിൽ ഭഗവതി ക്ഷേത്ര ഹാളിൽ കൺവീനർ എൻ. ശശിധരന്റെ അദ്ധ്യക്ഷതയിൽ കൂടി.
സഹോദരൻ അയ്യപ്പന്റെ 133-ാമത് ജന്മവാർഷിക ദിനം ആഘോഷിച്ചു. പ്രസിഡന്റ് കെ.കെ. ജവഹരിനാരായണൻ, ശാഖാ സെക്രട്ടറി ടി.എൻ. രാജീവ്, കൺവീനർ എൻ. ശശിധരൻ എന്നിവർ സംസാരിച്ചു.