
കുറുപ്പംപടി: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സ്നേഹിത ഹെൽപ്പ് ഡെസ്ക് പ്രവർത്തനങ്ങൾ 9 വർഷങ്ങൾ പൂർത്തിയാക്കിയതിനോടനുബന്ധിച്ച് രായമംഗലം ഗ്രാമപഞ്ചായത്ത് സി.ഡി.എസിൽ അംബ്രല്ല കാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ്
എൻ.പി. അജയകുമാർ സ്നേഹിത ലഘുലേഖ നൽകി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അംബിക മുരളീധരൻ , വാർഡ് അംഗം ഉഷ ദേവി,സജി പടയാട്ടിൽ ,ബിജി പ്രകാശ് സാമൂഹിക ഉപസമിതി കൺവീനർ ശ്രീദേവി.ബി തുടങ്ങിയവർ പങ്കെടുത്തു.