കുറുപ്പംപടി : മുടക്കുഴയിൽ ദളിത് കുടുംബം ആക്രമിക്കപ്പെട്ടതിനെതിരെ പട്ടികജാതി ക്ഷേമ സമിതി മുടക്കുഴ ലോക്കൽ കമ്മിറ്റി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പി.കെ.എസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഏരിയാ പ്രസിഡന്റ് ഡോ. ഹരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു, ലോക്കൽ സെക്രട്ടറി കെ.വി. ബിജു, ഏരിയാ സെക്രട്ടറി കെ.സി. മനോജ്, അതുൽ അജി, എം.കെ . തങ്കപ്പൻ എന്നിവർ സംസാരിച്ചു.