fk

അങ്കമാലി: ലോക നാട്ടറിവ് ദിനമായി (ഫോക് ലോർ ദിനം) ആചരിക്കുന്നതിന്റെ ഭാഗമായി നാടൻ കലാപ്രവർത്തകരുടെ സംഘടനയായ നാട്ടുകലാകാരക്കൂട്ടം ജില്ലാ കമ്മിറ്റിയും തുറവൂർ പെരിങ്ങാംപറമ്പ് ഗ്രാമോദയം ഗ്രന്ഥശാലയും സംയുക്തമായി ഫോക് ലോർ ദിനാചരണം സംഘടിപ്പിച്ചു. ഓപ്പൺ ഫോറത്തോടെ തുടങ്ങിയ പരിപാടിയിൽ നഞ്ചിയമ്മയുടെ പാട്ട് വഴക്കവും സിനിമാ സംഗീതവും എന്ന വിഷയത്തിൽ നാട്ടുകലാകരക്കൂട്ടം എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് വി.ബി രാജി വിഷയാവതരണം നടത്തി.

സാംസ്കാരിക സദസ് ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. നാട്ടുകലാകാരക്കൂട്ടം ജില്ലാ പ്രസിഡന്റ് ബിജുക്കൂട്ടം അദ്ധ്യക്ഷനായി.

സംസ്ഥാന വെെസ് പ്രസിഡന്റ് രജനി പിടി സന്ദേശം നൽകി. അന്തരിച്ച നാടൻപാട്ട് കലാകരൻ പി.എസ്. ബാനർജി അനുസ്മരണ പ്രഭാഷണം ജില്ലാ സെക്രട്ടറി പ്രശാന്ത് പങ്കൻ നാട്ടുപൊലിമ നിർവ്വഹിച്ചു. ഗ്രാമോദയം ഗ്രന്ഥശാല പ്രസിഡന്റ് എ.വി ദേവരാജൻ ,സെക്രട്ടറി നിതീഷ് ദ്രാവിഡ സംസ്കൃതി, നാടകപ്രവർത്തകൻ ശ്രീനി ശ്രീകാലം, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ. സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ സീന ജിജോ, മനു സി.എം, നാട്ടുകലാകാരക്കൂട്ടം വിവിധ മേഖലാ സെക്രട്ടറിമാരായ സുനിൽ വടേക്കാടൻ, വിനീത് കണ്ണൻ ഗ്രന്ഥശാല എക്സിക്യുട്ടീവ് അംഗം ഇ.കെ. അജൂബ് എന്നിവർ സംസാരിച്ചു.

ചടങ്ങിൽ മുഖ്യമന്ത്രിയുടെ മെഡൽ നേടിയ അങ്കമാലി ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ പി.വി. പൗലോസ്, കർഷകനായ എൻ.എൻ.വാസു, നാടൻപാട്ട് കലാകാരമാരായ സി.സി സുബ്രൻ, സുരേഷ് ദ്രാവിഡ സംസ്കൃതി, അജിത്ത് മേലേരി, രാജി വി.ബി, സുധി നെട്ടൂർ, രജീഷ് മുളവുകാട് എന്നിവരെ ആദരിച്ചു. തുടർന്ന് പ്രശസ്ത നാടൻപാട്ട് കലാകാരമ്മാരുടെ നേതൃത്വത്തിൽ നാടൻപാട്ടവതരണം 'പാട്ടുരാവ്' നടന്നു.