av

കുറുപ്പംപടി : ആസാദ് കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ മുടക്കുഴ ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം. അശമന്നൂർ യൂണിറ്റിലെ 13 പഞ്ചായത്തുകളാണ് മത്സരത്തിൽ പങ്കെടുത്തത്. മുടക്കുഴ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് അംഗങ്ങളായ അനാമിക, അനുമോൾ എന്നിവരാണ് പങ്കെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ സ്വീകരണം നൽകി. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ , ജോസ്. എ.പോൾ , വൽസ വേലായുധൻ, ഡോളി ബാബു, ബിന്ദു ഉണ്ണി, സോമി ബിജു, സെക്രട്ടറി സാവിത്രിക്കുട്ടി , അസി. സെക്രട്ടറി . കെ.ആർ. സേതു ,സാബു എന്നിവർ പങ്കെടുത്തു.