
കിഴക്കമ്പലം: തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽദിനം വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി കുന്നത്തുനാട് മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ കുമാരപുരം പോസ്റ്റ്ഓഫീസിലേക്ക് പ്രതിഷേധമാർച്ചും ധർണയും നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലംപ്രസിഡന്റ് പി.വി. സുകുമാരൻ അദ്ധ്യക്ഷനായി. പോൾസൺ പീറ്റർ, കെ.എ. വർഗ്ഗീസ്, അനു അച്ചു, എം.കെ. വർഗീസ്, ടി.ജി. പങ്കജാക്ഷൻ, ജയൻ വെമ്പിള്ളി ,എം.പി. യൂനസ് ,മായവിജയൻ നൗഷാദ്, ഇ.എം. നവാസ് തുടങ്ങിയവർ സംസാരിച്ചു.