കുറുപ്പംപടി : ഒക്കൽ ഗ്രാമ പഞ്ചായത്ത് ശുചിത്വമിഷൻ പദ്ധതി പ്രകാരം ഇടവൂർ യു.പി സ്കൂളിൽ നിർമ്മിച്ച പുതിയ ടോയ്‌ലറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഒക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അഞ്ചാം വാർഡ് അംഗം രാജേഷ് മാധവൻ ഡി.പി. സഭ പ്രസിഡന്റ് കെ.കെ. കർണ്ണൻ, സെക്രട്ടറി സദാനന്ദൻ മാസ്റ്റർ, സ്കൂൾ മാനേജർ കെ.കെ. വിജയൻ , കൂവപ്പടി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ജെ. .ബാബു, ബ്ലോക്ക് അംഗം എം.കെ. രാജേഷ്, ഒക്കൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാബു മൂലൻ, ഒക്കൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി ജോണി, മെമ്പർമാരായ സോളി ബെന്നി , ഷുഹൈബ ഷിഹാബ്, ഇ.എസ്. സനൽ, ഷൈജൻ, മിഥുൻ, സ്കൂൾ എച്ച്.എം കെ.സി.ടെൻസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.