കോതമംഗലം: ആരോഗ്യമേളയുടെ പ്രചരണാർത്ഥം നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി വരപ്പെട്ടി ആയൂർവേദ ആശുപത്രിയിൽ വൃക്ഷതൈ നട്ട് സംരക്ഷിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.കെ.ഹുസൈൻ, ഷാജി ബ്ലസി, ഡോ: ബിബിന ജോസഫ്, വാരപ്പെട്ടി സി എച്ച് സി മാനേജിംഗ് കമ്മറ്റി അംഗം ലത്തീഫ് കുഞ്ചാട്ട്, എം.ഐ.കുര്യാക്കോസ്, സോബിൻ പോൾ, സാബു വടക്കൻ, സുജാത കെ.എം. തുടങ്ങിയവർ സംസാരിച്ചു.