കിഴക്കമ്പലം: മലയിടംതുരുത്ത് സർവ്വീസ് സഹകരണബാങ്ക് സ്‌കൂൾ കുട്ടികളുടെ പേരിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്ന വിദ്യാകിരണം പദ്ധതിക്ക് തുടക്കം. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.ടി. വിജയൻ അദ്ധ്യക്ഷനായി. മികച്ച വിജയം നേടിയ സഹകാരികളുടെ കുട്ടികളെ അനുമോദിച്ചു. കുന്നത്തുനാട് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ കെ. ഹേമ, കെ.വി. ഏലിയാസ്, എം.കെ. അനിൽകുമാർ, ഹെഡ്മാസ്​റ്റർ എൻ.എൻ. ഉണ്ണി, കെ.ടി. ഷിബു, എം.കെ. ജേക്കബ്, ബാങ്ക് സെക്രട്ടറി ടി.എ. തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.