മൂവാറ്റുപുഴ: മുളവൂർ മൗലദ്ദ വീല ഇസ്ലാമിക് അക്കാഡമിയിൽ മമ്പുറം തങ്ങൾ ഉറൂസ് 25, 26, 27 ദിവസങ്ങളിൽ നടക്കുമെന്ന് മൗലദ്ദ വീല ഇസ്ലാമിക് അക്കാഡമി ചെയർമാൻ സയ്യിദ് ഷറഫുദ്ധീൻ മുഖൈബിലി തങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 25 ന് വൈകിട്ട് നാലിന് സന്ദേശറാലി തുടർന്ന് മൗലദ്ദ വീല ഇസ്ലാമിക് അക്കാഡമി പ്രിൻസിപ്പൽ ശൈഖുനാ ചെറിയ കോയ അൽ ഖാസിമി കൊടി ഉയർത്തും. വൈകിട്ട് ഏഴിന് നടക്കുന്ന സമ്മേളനം കെ.പി .സി .സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും. വാർഡ് അംഗം എം. എസ് അലി അദ്ധ്യക്ഷത വഹിക്കും. മതപ്രഭാഷണത്തിന് ആഷിഖ് ദാരിമി ആലപ്പുഴ നേതൃത്വം നൽകും.

26 ന് വൈകിട്ട് ഏഴിന് നടക്കുന്ന സമ്മേളനം മുൻ മന്ത്രി കെ.ടി.ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.എം.ഫൈസൽ അദ്ധ്യക്ഷത വഹിക്കും. മതപ്രഭാഷണത്തിന് ഹാഫിള് സിറാജുദ്ധീൻ അൽ ഖാസിമി പത്തനാപുരം നേതൃത്വം നൽകും.

27 ന് വൈകിട്ട് ഏഴിന് നടക്കുന്ന സാംസ്കാരിക സദസ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ശൈഖുനാ ചെറിയ കോയ അൽ ഖാസിമി അദ്ധ്യക്ഷത വഹിക്കും. നിർദ്ധനർക്കുള്ള ധനസഹായ വിതരണോദ്ഘാടനം മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് നിർവഹിക്കും. ശൈഖ് അബ്ദുള്ള യൂസഫ് അൽ ദുബൈഖി ബുറൈദ വിശിഷ്ടാതിഥിയായിരിക്കും. വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ ശൈഖുനാ ചെറിയ കോയ അൽ ഖാസിമി, സ്വാഗത സംഘം കൺവീനർ സൈനുൽ ആബിദ് മുഖൈബിലി തങ്ങൾ എന്നിവർ പങ്കെടുത്തു.