അങ്കമാലി: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ അങ്കമാലി മുനിസിപ്പൽ കൺവെൻഷൻ നടന്നു. യൂണിയൻ ജില്ലാ സെക്രട്ടറി വി.എം. ശശി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് ലേഖ മധു അദ്ധ്യക്ഷയായി. ഏരിയാ സെക്രട്ടറി എം.ടി വർഗീസ്, ഇ.ഡി. ജോയ്, പി.എൻ. ജോഷി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ലേഖ മധു (പ്രസിഡന്റ്) ഇ.ഡി. ജോയ് (സെക്രട്ടറി) പി.എൻ. ജോഷി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.